'കിയാൽ സ്വകാര്യ കമ്പനിയല്ല; ഓഡിറ്റ് വേണം': സംസ്ഥാന സർക്കാരിനെ തള്ളി കേന്ദ്ര സർക്കാർ
കിയാൽ സ്വകാര്യ കമ്പനിയാണെന്ന വാദമുയർത്തി സിഎജി ഓഡിറ്റിംഗിന് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചിരുന്നു.
News18 Malayalam | November 28, 2019, 2:57 PM IST
1/ 8
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം (കിയാൽ) സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം തള്ളി കേന്ദ്ര സർക്കാർ. സിഎജി ഓഡിറ്റ് തടഞ്ഞത് നിയമവിരുദ്ധമാണെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കി.
2/ 8
ഇക്കാര്യം കിയാലിയും സംസ്ഥാന സർക്കാരിനെയും കമ്പനികാര്യ മന്ത്രാലയം രേഖാമൂലം അറിച്ചു. സിഎജി ഓഡിറ്റ് തടസപ്പെടുത്തിയതിന് കമ്പനിയേയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും കമ്പനികാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
3/ 8
കിയാൽ സ്വകാര്യ കമ്പനിയാണെന്ന വാദമുയർത്തി സിഎജി ഓഡിറ്റിംഗിന് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചിരുന്നു.
4/ 8
സർക്കാരിനും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമായി 63 ശതമാനം ഓഹരിയുള്ളതിനാൽ കിയാൽ സർക്കാർ കമ്പനിക്ക് തുല്യമാണെന്നും ഓഡിറ്റിനുള്ള നിയമപരമായ അധികാരം സിഎജിക്കാണെന്നും ഈ മാസം 25 ന് കിയാൽ എംഡിക്ക് അയച്ച കത്തിൽ കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കി.
5/ 8
സിഎജി ഓഡിറ്റ് തടസ്സപ്പെടുത്തിയത് കമ്പനി നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്ന് കത്തിൽ പറയുന്നു. കിയാൽ , കൊച്ചിവിമാനത്താവളംപോലെ സ്വകാര്യ കമ്പനിയാണെന്ന വാദമുയർത്തിയാണ് സംസ്ഥാന സർക്കാർ ഓഡിറ്റിംഗിന് അനുമതി നൽകാതിരുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിലും വ്യക്തമാക്കിയിരുന്നു.
6/ 8
2016 വരെ സിഎജി യാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ഓഡിറ്റ് നടത്തിയിരുന്നത്.
7/ 8
ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും എജി കത്തയച്ചിരുന്നു. എന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ സർക്കാർ തയാറായില്ല. ഇതേത്തുടർന്ന് സിഎജി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.
8/ 8
മുഖ്യമന്ത്രി ചെയർമാനായ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അഞ്ച് മന്ത്രിമാരും വ്യവസായികളും അംഗങ്ങളാണ്. പ്രോസിക്യൂഷൻ മുന്നറിയിപ്പ് ഇവർക്കെല്ലാം ബാധകമാകും.