തിരുവനന്തപുരം: ചികിത്സക്ക് വേണ്ടി കോടിയേരി ബാലകൃഷ്ണൻ പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്ന വാർത്ത നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പുതിയ താൽക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്ന മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
2/ 3
വിശദീകരണക്കുറിപ്പ് ഇങ്ങനെ-ചികിത്സക്ക് വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്നും, പാർട്ടിക്ക് പുതിയ താൽക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണ്.
3/ 3
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സാർത്ഥം അവധിക്ക് അപേക്ഷ നൽകിയതായും പകരം താൽക്കാലിക സെക്രട്ടറിയെ നിയമിക്കുമെന്നുമായിരുന്നു മാധ്യമ വാർത്തകൾ. ആറുമാസത്തേക്ക് അവധിയിൽ പ്രവേശിക്കുമെന്നായിരുന്നു വാർത്ത.