തിരുവനന്തപുരം: സിപിഐ മാർച്ചിനുനേരെ പൊലീസ് ലാത്തിച്ചാർജദുണ്ടായ സംഭവം ദൗർഭാഗ്യകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അങ്ങനെ ഉണ്ടാകാൻ പാടില്ലായിരുന്നു. വലിയ പ്രയാസം ഉണ്ടാക്കിയെന്നും കോടിയേരി പറഞ്ഞു.
2/ 3
വിഷയത്തിൽ മുഖ്യമന്ത്രി ഉടൻ ഇടപെട്ടുവെന്ന് കോടിയേരി പറഞ്ഞു. കളക്ടറുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടിയുണ്ടാകും. വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കോടിയേരി പറഞ്ഞു.
3/ 3
ഇപ്പോഴത്തെ പ്രശ്നങ്ങളിൽ തർക്ക പരിഹാരത്തിന് ചർച്ച നടത്തുമെന്ന് സിപിഎം സെക്രട്ടറി പറഞ്ഞു. എസ്എഫ്ഐ- എഐഎസ്എഫ് തർക്കം പരിഹരിക്കാനും ചർച്ച ചെയ്യുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.