കോട്ടയം: വാഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നക്ഷത്ര ജലോത്സവത്തിന് തുടക്കം. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. 29 വരെയാണ് നക്ഷത്ര ജലോത്സവം നടക്കുന്നത്. 50 രൂപയാണ് പ്രവേശന ഫീസ്. വാഴൂര്‍ പഞ്ചായത്ത് പൊത്തന്‍പ്ലാക്കല്‍, മൂലയില്‍ തടയണകളിലാണ് നക്ഷത്ര ജലോത്സവം നടത്തുന്നത്. (ചിത്രം: ഉണ്ണികൃഷ്ണന് എസ്).
ഉദ്ഘാടനചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എന്‍.ഗിരീഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആര്.ശ്രീകുമാര്‍, ടി.എസ്.ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എം.ജോണ്‍, ഗീത എസ്.പിള്ള, പഞ്ചായത്തംഗങ്ങളായ ജിജി നടുവത്താനി, ശ്രീകാന്ത് പി.തങ്കച്ചന്, സുബിന് നെടുംപുറം, എസ്.അജിത് കുമാര്‍, ജിബി പൊടിപാറക്കല്‍, ഓമന അരവിന്ദാക്ഷന്, നിഷ രാജേഷ്, സൗദ ഇസ്മായില്‍, ഡെല്‍മ ജോര്‍ജ്, പി.ജെ.ശോശാമ്മ, ഷാനിദ അഷറഫ്, രഞ്ജിത് ചേന്നംകുളം, സ്മിത ബിജു എന്നിവര്‍ സംസാരിച്ചു. (ചിത്രം: ഉണ്ണികൃഷ്ണന് എസ്)