തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീതി പടർന്നതിനു പിന്നാലെ ആവശ്യക്കാർ എറിയതാണ് വിപണിയിൽ മാസ്കുകൾക്കും സാനിറ്റൈസറിനും കുറവ് വരാൻ കാരണം.
2/ 6
സാനിറ്റൈസറിന്റെയും മാസ്കിന്റെയും ലഭ്യത കുറവ് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചില നിർദേശങ്ങളുമായി ആരോഗ്യ മന്ത്രി രംഗത്തെത്തിയത്.
3/ 6
പൊതു ജനങ്ങൾ സാനിറ്റൈസറും മാസ്കും നിർബന്ധമാക്കേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
4/ 6
മാസ്കിന്റെയും സാനിറ്റൈസറിന്റെയും കുറവ് പൊതു ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കേണ്ട കാര്യമില്ല. സാനിറ്റൈസർ ലഭ്യമല്ലെന്നു പറഞ്ഞു പലരും വിളിക്കുന്നുണ്ട്.
5/ 6
എന്നാൽ സാനിറ്റൈസറിനു പകരം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയാൽ മതി. മാസ്കിനു പകരം ടവൽ കരുതുക. അത് കഴുകി ഉപയോഗിച്ചാൽ മതിയെന്ന് മന്ത്രി പറഞ്ഞു.
6/ 6
അടിയന്തര ഘട്ടങ്ങളിൽ ഒഴികെ മാസ്കിന്റെ ആവശ്യകതയില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മാസ്കുകളുടെ വില വർധിപ്പിക്കരുതെന്ന് വ്യാപാരികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.