കല്ലിടാനെത്തിയ സംഘം തിരിച്ചുപോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഒരു കൂട്ടം സ്ത്രീകള്‍ മണ്ണെണ്ണ കുപ്പികള്‍ ഉയര്‍ത്തി ഭീഷണി മുഴക്കിയതോടെ സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.നാല് സ്ത്രീകളടക്കം 23 പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു
. കുട്ടികളക്കം സമരത്തില്‍ ഉണ്ടായിരുന്നു, ഇവരുടെ മുന്നില്‍ വെച്ച് മാതാപിതാക്കളെ അടക്കം പോലീസ് കയ്യേറ്റം ചെയ്യുന്നത് കണ്ട കുട്ടികള്‍ പൊട്ടിക്കരഞ്ഞു. മണ്ണെണ്ണ കുപ്പികള്‍ ഉയര്‍ത്തി സ്ത്രീകള്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ പോലീസ് ഇവരെ ബലംപ്രയോഗിച്ച് നീക്കി. പോലീസിന് നേരെ ഗോബാക്ക് വിളികളുമായി ജനക്കൂട്ടം പിന്നോട്ട് പോകാതെ നിന്നതോടെ കല്ലുമായെത്തിയ വാഹനം തിരിച്ചുപോയി.
കുറച്ച് സമയത്തിന് ശേഷം കെ റെയിൽ അടയാള കല്ലുമായി വാഹനം തിരിച്ചെത്തി. കനത്ത പോലീസ് സന്നാഹവുമായാണ് ഇത്തവണ സംഘം എത്തിയത്. കെ റെയിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പോലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പ്രതിഷേധക്കാർക്ക് മുന്നറിപ്പ് നൽകിയെങ്കിലും പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നാട്ടുകാർ ഉദ്യോഗസ്ഥർക്ക് നേരെ ഗോ ബാക്ക് വിളികളുയർത്തി. തുടർന്നാണ് സമരക്കാരും പോലീസും നേർക്കുനേർ വരുന്ന സ്ഥിതിയുണ്ടായത്