തിരുവനന്തപുരം: യാത്രക്കാരുടെ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ടിക്കറ്റി നിരക്കിൽ ഇളവ് ഏർപ്പെടുത്തി കെ എസ് ആർ ടി സി. സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ ഡീലക്സ് എന്നീ സർവീസുകളുടെ ടിക്കറ്റ് നിരക്കിലാണ് ഇളവ് ഏർപെടുത്തുന്നത്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 25 ശതമാനം വരെയാണ് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.