പത്തനംതിട്ട: പത്തനംതിട്ട കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ചു അപകടം. കാറിലിടിച്ച് നിയന്ത്രണം വിട്ട ബസ് പള്ളികമാനത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടം. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം 16 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കിഴവള്ളൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസ് പള്ളിയുടെ കമാനത്തിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. കമാനഭാഗങ്ങൾ ബസിന് മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു. കെഎസ്ആർടിസി ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. കെഎസ്ആർടിസി ബസ് ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.