കെ.എസ്.ആർ.ടി.സി ബസ് സിമന്റ് മിക്സ് ചെയ്യുന്ന വാഹനവുമായി കൂട്ടിയിടിച്ചു കൊട്ടാരക്കര വയക്കലിൽ കെ.എസ്.ആർ.ടി.സി ബസ് സിമന്റ് മിക്സ് ചെയ്യുന്ന വാഹനവുമായി കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസ് കത്തി. സിമന്റ് മിക്സ് ചെയ്യുന്ന വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് കെ എസ് ആർ ടി സി ബസ് കത്തിയത്. കൊട്ടാരക്കരയ്ക്കടുത്ത് വയക്കലിൽ ആണ് സംഭവം. കോൺക്രീറ്റ് മിക്സിംഗ് വാഹനവും കെ എസ് ആർ ടി സി ബസും കൂട്ടിയിടിക്കുകയായിരുന്നു. ബസ് യാത്രക്കാരിൽ പലർക്കും പരിക്കേറ്റു. കെ എസ് ആർ ടി സി ബസിൽ ഉണ്ടായിരുന്നു യാത്രക്കാർക്കും ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. കെ എസ് ആർ ടി സി ഡ്രൈവർ പ്രകാശിനെ ആശുപത്രിയിലേക്ക് മാറ്റി ഗുരുതരമായി പൊള്ളലേറ്റ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടക്ടർ സജീവും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി.