തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് പത്തനംതിട്ട, പാലാ വഴി പുതിയ കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് സർവീസ്. ഗുരുവായൂരേക്ക് ഒമ്പത് മണിക്കൂറും തിരികെ തിരുവനന്തപുരത്തേക്ക് ഒമ്പത് മണിക്കൂർ 25 മിനിറ്റുമാണ് നിലവിലെ യാത്രാ സമയം. ശ്രീകൃഷ്ണ ക്ഷേത്ര നട തുറക്കും മുൻപേ വെളുപ്പിന് ഗുരുവായൂർ എത്തും വിധമാണ് തിരുവനന്തപുരത്തു നിന്നും ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്
തിരുവനന്തപുരത്തു നിന്നും വൈകിട്ട് 6.30ന് ആരംഭിച്ച് കിളിമാനൂർ, ആയൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി വഴി 9.20 ന് പത്തനംതിട്ടയിലെത്തും അവിടെ നിന്നും 9.40ന് പുറപ്പെട്ട് റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട വഴി രാത്രി 11.25 ന് പാലായിലെത്തും. അവിടെ നിന്ന് 11.40 ന് പുറപ്പെട്ട് തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി വഴി പുലർച്ചെ 2.30ന് തൃശൂർ എത്തും. അവിടെനിന്നും 2.45 ന് പുറപ്പെട്ട് വാടാനപ്പള്ളി വഴി പുലർച്ചെ 3.30ന് ഗുരുവായൂരിൽ എത്തും
തിരികെ ഉച്ച തിരിഞ്ഞ് 12.50 ന് ഗുരുവായൂർ നിന്നും പുറപ്പെട്ട് തൃശൂർ, അങ്കമാലി,മൂവാറ്റുപുഴ, തൊടുപുഴ വഴി വൈകിട്ട് 4.55 ന് പാലായിൽ എത്തും. അവിടെ നിന്നും 5.10 ന് പുറപ്പെട്ട് ഈരാറ്റുപേട്ട, കാത്തിരപ്പള്ളി, എരുമേലി,റാന്നി വഴി 7.10 പത്തനംതിട്ട എത്തും. അവിടെ നിന്നും 7.25 ന് പുറപ്പെട്ട് കോന്നി,പത്തനാപുരം,പുനലൂർ, അഞ്ചൽ, ആയൂർ, കിളിമാനൂർ വഴി 10.15 ന് തിരുവനന്തപുരത്ത് എത്തും