സി.എഫ് തോമസ്- കേരളാ കോൺഗ്രസ്സ് (എം) മുതിർന്ന നേതാവായിരുന്ന സി.എഫ് തോമസ് 2016ൽ ഉൾപ്പടെ ഒമ്പത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) തുടർച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ സെപ്റ്റംബർ 27നായിരുന്നു അദ്ദേഹം അന്തരിച്ചത്. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്. 2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു. ഖാദി, ഗ്രാമ വികസന വകുപ്പാണ് സി.എഫ് തോമസ് കൈകാര്യം ചെയ്തിരുന്നത്.