Kerala Rain| രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിൽ; 8 മൃതദേഹങ്ങൾ കണ്ടെത്തി; 58 പേർ മണ്ണിനടിയിൽ
ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന് കാലാവസ്ഥാ തടസം
News18 Malayalam | August 7, 2020, 1:51 PM IST
1/ 8
മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുമൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരിൽ ഒരു സ്ത്രീയും ഒരു കുഞ്ഞും ഉൾപ്പെടുന്നു. 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നിലഗുരുതരമാണ്. ഇനി 58 പേരാണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് അറിയുന്നത്.
2/ 8
രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനുള്ള പ്രയാസവും കനത്ത മഴയുമാണ് തടസം സൃഷ്ടിക്കുന്നത്. ഹെലികോപ്റ്റർ എത്തിക്കാൻ കാലാവസ്ഥ അനുകൂലവുമല്ല.
3/ 8
ദുരന്തം തീർത്തും അപ്രതീക്ഷിതമാണെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.
4/ 8
രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. പ്രദേശത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്.
5/ 8
തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. രണ്ടുദിവസമായി വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്.
6/ 8
പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതും ഇവിടേക്കുള്ള യാത്ര ദുഷ്കരമാണ്. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. അതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.
7/ 8
സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയില്‍ കവിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളും സാധിക്കില്ല. ദുരന്തത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് മന്ത്രി എം.എം. മണി പ്രതികരിച്ചു.
8/ 8
ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.