Home » photogallery » kerala » LAW DEPARTMENT ATTENDER RECOVERD AFTER THREE MONTHS SUSPENDSION AS FACEBOOK POST AGAINST CHIEF MINISTER PINARAYI VIJAYAN
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സസ്പെൻഡ് ചെയ്ത സർക്കാർ ജീവനക്കാരനെ തിരിച്ചെടുത്തു. നിയമവകുപ്പിലെ ജീവനക്കാരനായ ഒ.പി അശോക് കുമാറിനെയാണ് തിരിച്ചെടുത്തത്. മൂന്നു മാസത്തെ സസ്പെൻഷന് ശേഷമാണ് തിരിച്ചെടുത്തത്.
2/ 3
ജൂൺ 15നാണ് ഒ.പി അശോക് കുമാറിനെ സസ്പെൻഡ് ചെയ്തത്. നിയമവകുപ്പിലെ അറ്റൻഡറും ലോ സെക്രട്ടറിയേറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് ഒ.പി അശോക് കുമാർ.
3/ 3
നേരത്തെ ലോ സെക്രട്ടറിയേറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ് മോഹനചന്ദ്രനെയും സമാന കാരണത്തിന് സസ്പെൻഡ് ചെയ്തിരുന്നു. നിയമവകുപ്പിലെ കോൺഗ്രസ് അനുകൂല സംഘടനയാണ് ലോ സെക്രട്ടറിയേറ്റ് അസോസിയേഷൻ.