ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ ഉൾപ്പെടെ എവിടെയും എൽഡിഎഫിന് ആർഎസ്എസ് വോട്ടുവേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസുമായി ഒരു തരത്തിലുള്ള ബന്ധവും സ്ഥാപിക്കാൻ സിപിഎമ്മിന് താത്പര്യമില്ലെന്നും കോടിയേരി പറഞ്ഞു.
2/ 5
സിപിഎമ്മിന് എതിരായ കോൺഗ്രസ് ആരോപണം പാല തോൽവിയുടെ ജാള്യത മറയ്ക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
3/ 5
വോട്ടുകച്ചവടം ബിജെപിയും കോൺഗ്രസും തമ്മിൽ. ശബരിമല കർമ്മ സമിതി വഴി കഴിഞ്ഞ തവണ ആർഎസ്എസ്, കോൺഗ്രസിന് വോട്ടു മറിച്ചുവെന്നും കോടിയേരി.
4/ 5
നിരന്തരം ആർഎസ്എസിന് അനുകൂല നിരപാട് സ്വീകരിക്കുന്ന ശശി തരൂരിനെ മുല്ലപ്പള്ളി പുറത്താക്കാത്തത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു.
5/ 5
വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിനെ ബിജെപി സഹായിക്കുകയും തിരിച്ച് കോന്നിയില്‍ എല്‍ഡിഎഫ് ബിജെപിയെ സഹായിക്കാനുമാണ് ധാരണയെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു കോടിയേരി.