Home » photogallery » kerala » LEAGUE CONGRESS LEADERSHIP GAVE STRICT INSTRUCTIONS TO WORKERS FOR THE LOCAL GOVERNMENT ELECTIONS JJ TV
'പരസ്പരം മത്സരിക്കരുത്' - തദ്ദേശഭരണ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ അണികൾക്ക് കർശനനിർദേശം നൽകി മലപ്പുറത്ത് ലീഗ് - കോൺഗ്രസ് നേതൃത്വം
പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് യുഡിഎഫ് സംവിധാനം ഇക്കാലയളവിൽ തിരികെ കൊണ്ടുവരാൻ യുഡിഎഫ് ജില്ലാ നേതൃത്വത്തിന് സാധിച്ചു എന്നതാണ് ആത്മവിശ്വാസം നൽകുന്ന കാര്യം. (റിപ്പോർട്ട് - അനുമോദ് സി.വി)
മലപ്പുറം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ പോലെ ലീഗ് - കോൺഗ്രസ് മത്സരങ്ങൾ എവിടെയും ഉണ്ടാകാതിരിക്കാൻ ആണ് മലപ്പുറത്ത് ഇരുപാർട്ടികളുടെയും ശ്രമങ്ങൾ. യുഡിഎഫ് സഖ്യമായി മാത്രമേ മൽസരിക്കാൻ പാടൂ എന്ന് ലീഗ് - കോൺഗ്രസ് ജില്ലാനേതൃത്വം അണികൾക്ക് കർശനനിർദേശം നൽകി.
2/ 7
കഴിഞ്ഞ തവണ 24 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും യുഡിഎഫ് സഖ്യം ഇല്ലാതെ ലീഗും കോൺഗ്രസും പരസ്പരം മൽസരിച്ചു. പലയിടത്തും കോൺഗ്രസും ഇടതുപക്ഷവും പ്രാദേശികസഖ്യം ഉണ്ടാക്കി ഭരണം വരെ പിടിച്ചെടുത്തു. യുഡിഎഫിന് വലിയ നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടായത്.
3/ 7
കഴിഞ്ഞ തവണത്തെ പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇക്കുറി കർശനനിലപാട് യുഡിഎഫ് ജില്ലാനേതൃത്വം മുമ്പേ പ്രഖ്യാപിച്ചു.
4/ 7
'ഒരു കാരണവശാലും ലീഗ് - കോൺഗ്രസ് പോരാട്ടം ഒരിടത്തും ഉണ്ടാകരുത് എന്നുതന്നെ ആണ് പാർട്ടിയുടെ നിർദ്ദേശം. ആവശ്യമായ വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറാകണം എന്നാണ് അണികളോട് നിർദ്ദേശിക്കുന്നത്'. - ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി യു.എ ലത്തീഫ് പറഞ്ഞു.
5/ 7
കോൺഗ്രസും ലീഗും പരസ്പരം എവിടെയും മൽസരം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വി.വി പ്രകാശും പറയുന്നു.
6/ 7
കൊണ്ടോട്ടി നഗരസഭയും വാഴക്കാട് പഞ്ചായത്തും ഉൾപ്പെടെ 14ഓളം തദ്ദേശഭരണ സ്ഥാപനങ്ങൾ യുഡിഎഫ് സംവിധാനത്തിലേക്ക് മടക്കി കൊണ്ടുവന്നു.
7/ 7
എന്നിരുന്നാലും പ്രശ്നം പരിഹരിക്കാൻ കഴിയാത്ത പറപ്പൂരും ഐക്യം തീരെ ഇല്ലാത്ത വണ്ടൂർ മണ്ഡലത്തിലെ മലയോരമേഖലയും പരപ്പനങ്ങാടി, താനൂർ തുടങ്ങി നിരവധി ഇടങ്ങൾ യുഡിഎഫ് നേതൃത്വത്തിന് തലവേദന ഉണ്ടാക്കുന്നതാണ്.