കോഴിക്കോട്: സി.പി.എമ്മുമായി ചേർന്ന സംയുക്ത പ്രക്ഷേഭ വിവാദത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
2/ 4
സംയുക്ത പ്രക്ഷോഭങ്ങൾ അവശ്യമെങ്കിൽ ഇനിയും സംഘടിപ്പിക്കും. അത് യുഡിഎഫ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
3/ 4
ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടത്തുകയില്ലെന്ന് മോദിക്ക് പറയേണ്ടി വന്നു. അത് പ്രക്ഷോഭങ്ങളുടെ വിജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
4/ 4
കോൺഗ്രസ് ലീഗ് നേതാക്കൾ ഒരുമിച്ച് തന്നെ മാംഗളൂർ സന്ദർശനം നടത്തും. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ പരാമർശം നടത്തേണ്ട ആളല്ല ഗവർണ്ണർ. ഗവർണർ വിവാദങ്ങളിൽ കക്ഷി ചേരുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.