പാലക്കാട് മൈലാമ്പാടത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടങ്ങി. ഈ മേഖലയിൽ പുലിശല്യം രൂക്ഷമായതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് ഇവിടെ പുലിക്കെണി സ്ഥാപിച്ചത്.
2/ 6
ഇന്ന് പുലർച്ചെയാണ് മൈലാമ്പാടം പൊതുവപ്പാടത്ത്, പുലി കെണിയിൽ കുടുങ്ങിയത്. ഈ മേഖലയിൽ പുലിശല്യം രൂക്ഷമായതിനെ തുടർന്ന് ഡിസംബർ 30 നാണ് വനംവകുപ്പ് പുലിക്കെണി സ്ഥാപിച്ചത്.
3/ 6
പൊതുവപ്പാടം മേഖലയിൽ നിന്നും നിരവധി ആടുകളേയും വളർത്തുനായ്ക്കളേയും പശുവിനേയും പുലി കടിച്ചു കൊന്നിരുന്നു. നാട്ടുകാരിൽ ചിലരും പുലിയെ നേരിട്ട് കണ്ടിരുന്നു.
4/ 6
പുലിശല്യം രൂക്ഷമായതോടെ ഇതിനെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തിറങ്ങി. ഇതോടെയാണ് വനംവകുപ്പ് പുലിക്കെണി സ്ഥാപിച്ചത്.
5/ 6
പുലിയെ പിടികൂടാൻ കഴിഞ്ഞെങ്കിലും ഈ മേഖലയിൽ ഇനിയും പുലികളുണ്ടെന്ന് നാട്ടുകാർ പറയുന്നു.കെണിയിൽ വീണ പുലിയെ മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റി.
6/ 6
പിടിയിലായ പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷമാകും കാട്ടിൽ കൊണ്ടുവിടുകയെന്ന് ഡിഎഫ് ഒ വ്യക്തമാക്കി.