ലോക്ക് ഡൗണിൽ മദ്യം കിട്ടാതായതോടെ മോഷണവും. ആറ്റിങ്ങൽ ദേശീയ പാതയിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നാണ് ആറു കെയ്സ് മദ്യം മോഷ്ടിച്ചത്.
2/ 8
ബിവറേജസ് കോർപ്പറേഷന്റെ ആറ്റിങ്ങൽ വെയർ ഹൗസിലേക്ക് വന്ന ലോറിയിലാണ് മോഷണം നടന്നത്.
3/ 8
മാമം പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന നിത്യാനന്ദന്റെ ലോറിയിൽ നിന്നാണ് ആറ് കേയ്സ് മദ്യം മോഷണം പോയത്. ടാർപോളിൻ ബ്ലേഡ് കൊണ്ട് മുറിച്ചാണ് മദ്യം എടുത്തത്.
4/ 8
മദ്യ ലോറികൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നില്ല എന്ന പരാതിയും ഉണ്ടായിരുന്നു. ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യം സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനും നടപടിയും തുടങ്ങി.
5/ 8
ലോക്ക് ഡൗണിനു തൊട്ടു മുൻപാണ് ബിവറേജസ് കോർപ്പറേഷന്റെ ആറ്റിങ്ങൽ വെയർ ഹൗസിലേക്ക് 40 ലോഡ് വിദേശ മദ്യം എത്തിയത്.
6/ 8
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മദ്യ ലോഡ് ഇറക്കാൻ കഴിഞ്ഞില്ല. 40 ലോറികൾ പാർക്ക് ചെയ്യാൻ വെയർഹൗസിലെ സ്ഥല പരിമിതി അനുവദിച്ചതുമില്ല.
7/ 8
തുടർന്നാണ് 36 ലോറികൾ മാമം പാലത്തിനു സമീപത്തെ മൈതാനത്തേക്കു മാറ്റിയത്. അതിൽ മൂന്നു ലോറികളിൽ നിന്നാണ് ഇന്നലെ മദ്യം മോഷണം പോയത്.
8/ 8
മോഷണ സാധ്യത ഉണ്ടെന്നും ലോറികൾക്ക് പൊലീസ് കാവൽ വേണമെന്നും നേരത്തേ ആവശ്യം ഉയർന്നിരുന്നു എന്നാൽ രാത്രികാല പട്രോളിംഗിൽ മാത്രം പൊലീസ് നടപടി ഒതുങ്ങി.