തദ്ദേശ ഉപതെരഞ്ഞെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് 12 ജില്ലകളിലെ 28 വാർഡുകളിലായി 90 പേർ
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്...
News18 Malayalam | December 17, 2019, 9:13 AM IST
1/ 4
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഇന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 90 പേർ ജനവിധി തേടുന്നു. കണ്ണൂർ കോർപ്പറേഷനിലെ ഒരു വാർഡിലും വൈക്കം, ഷൊർണ്ണൂർ, ഒറ്റപ്പാലം, തലശ്ശേരി എന്നീ മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡുകളിലും കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളിലും തെരഞ്ഞെടുപ്പ് നടക്കും.
2/ 4
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്.
3/ 4
വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാർഡിലെ തെരഞ്ഞെടുപ്പ് എൽഡിഎഫിനും യുഡിഎഫിനും ഏറെ നിർണായകമാണ്. എൽ ഡി എഫ് അംഗം കെ രാജൻ രാജിവെച്ചതിനെ തുടർന്നാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ എൽ ഡി എഫിനും യുഡിഎഫിനും ആറു വീതം അംഗങ്ങളും ബിജെപിക്ക് ഒരു അംഗവുണ്ടായിരുന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണാ എൽ ഡി എഫ് ഇവിടെ ഭരണത്തിലെത്തിയത്.
4/ 4
രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണൽ നാളെ രാവിലെ 10ന് തുടങ്ങും.