പെരിയാറിനെ രക്ഷിക്കാൻ ലോക്ക്ഡൗണിനും സാധിക്കുന്നില്ല; മാലിന്യം അടിഞ്ഞുകൂടി ശ്വാസംമുട്ടി പെരിയാർ
ലോക്ക്ഡൗൺ ആരംഭിച്ചിട്ടും വ്യവസായങ്ങൾ നിർത്തിയിട്ടും പെരിയാറിലെ മാലിന്യത്തോത് കുറഞ്ഞിട്ടില്ലെന്ന് പഠന റിപ്പോർട്ട്
News18 Malayalam | May 18, 2020, 12:19 PM IST
1/ 4
ലോക്ക്ഡൗൺ ആരംഭിച്ചിട്ടും വ്യവസായങ്ങൾ നിർത്തിയിട്ടും പെരിയാറിലെ മാലിന്യത്തോത് കുറഞ്ഞിട്ടില്ലെന്ന് പഠന റിപ്പോർട്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല നടത്തിയ പഠനത്തിലാണ് പാതാളം-ഏലൂർ വ്യവസായ മേഖലയ്ക്ക് സമീപമുള്ള പെരിയാറിൻ്റെ ദുരവസ്ഥ വ്യക്തമാകുന്നത് വ്യവസായങ്ങളിലെ മലിനജലം ഒഴുക്ക് നിലച്ചിട്ടും പെരിയാറിന് ജീവശ്വാസം ലഭിച്ചില്ല
2/ 4
വ്യവസായങ്ങൾ തിങ്ങിനിറഞ്ഞ പാതാളം മേഖലയിൽ പെരിയാറിലെ ഓക്സിജൻ്റെ അളവ് ലോക്ഡൗൺ രണ്ടു മാസം പിന്നിട്ടിട്ടും പൂജ്യം ആണ്. ഇവിടെ മലിനീകരണത്തിൻ്റെ തോത് ഒരു ലിറ്ററിൽ 40.59 മില്ലിഗ്രാം ആണ്. ശുദ്ധജലത്തിൽ ഇത് പൂജ്യമായിരിക്കണം. എഫ്.എ.സി.റ്റി., ഏലൂർ പ്രദേശങ്ങളിലും മലിനീകരണ തോത് കൂടുതലാണ്. അതായത് ലോക്ഡൗണിന് മുമ്പുള്ള തോതിൽ നിന്നും കാര്യമായ മാറ്റമില്ല
3/ 4
ഘനലോഹങ്ങളുടെ സാന്നിദ്ധ്യവും ജലത്തിൽ കാലങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളുമാണ് ഇതിന് കാരണമെന്ന് കുസാറ്റിലെ മറൈൻ ബയോളജി, മൈക്രോബയോളജി വിഭാഗം മേധാവി ഡോ: എസ്. ബിജോയ് നന്ദൻ പറയുന്നു
4/ 4
അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി 2015ൽ സർക്കാറിന് നൽകിയ റിപ്പോർട്ടിൽ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. മാലിന്യങ്ങൾ നീക്കിയാൽ മാത്രമേ പെരിയാറിന് ജീവൻ തിരിച്ചുകിട്ടൂ. പാതാളം, ഏലൂർ, എഫ്.എ.സി.റ്റി. ഭാഗത്ത് പെരിയാറിൽ ജൈവ സാന്നിദ്ധ്യവും ഇല്ലാതായി. ഓക്സിജൻ്റ അളവ് ഒട്ടും ഇല്ലാത്തതിനാൽ സൂക്ഷ്മ സസ്യങ്ങൾ വളരുന്നില്ല. അതിനാൽ ഇവയെ ആഹാരമാക്കുന്ന മത്സ്യങ്ങളുടെ സാന്നിദ്ധ്യവും ഇല്ല