2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്ന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുവന്നപ്പോൾ തൃശൂർ മണ്ഡലത്തിലെ വോട്ട് വിഹിതത്തിലുണ്ടായ മാറ്റങ്ങൾ എന്തൊക്കെ? ഏതൊക്കെ മുന്നണികളാണ് നേട്ടമുണ്ടാക്കിയത്?
News18 | April 19, 2019, 5:20 PM IST
1/ 4
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂർ. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫാണ് വിജയിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റും തൂത്തുവാരുന്ന പ്രകടനമായിരുന്നു ഇടതുമുന്നണിയുടേത്. രണ്ടു തെരഞ്ഞെടുപ്പുകളിലും മൂന്നു മുന്നണികളുടെയും പ്രകടനം നോക്കാം.
2/ 4
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ഒഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് പിറകോട്ട് പോയിരുന്നു. നിയമഭാ തെരഞ്ഞെടുപ്പിലാകട്ടെ ഏഴിടത്തും യുഡിഎഫ് പിന്നിലായി. ഒരുകാലത്ത് മികച്ച വിജയം സ്വന്തമാക്കിയിരുന്ന ഇടത്ത് കനത്ത തിരിച്ചടിയാണ് യുഡിഎഫിന് നേരിട്ടത്.
3/ 4
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും നിലവിൽ എൽഡിഎഫിനൊപ്പമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് വിഹിതം വർധിപ്പിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
4/ 4
ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. വർധിച്ചുവരുന്ന വോട്ടുവിഹിതത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 1,02,681 വോട്ടുകളാണെങ്കില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിരട്ടിച്ചു. 2,05,785 വോട്ടുകള്‍ ബിജെപിക്ക് തൃശൂരില്‍ നിന്ന് ലഭിച്ചു. ഇത്തവണ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ അടിയൊഴുക്ക് മണ്ഡലത്തില്‍ ബിജെപി പ്രതീക്ഷിക്കുന്നു.