ന്യൂഡല്‍ഹി: കേരളത്തിൽ നിന്നുള്ള ലോക്സഭാംഗങ്ങളായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും ലോക്സഭാ സ്പീക്കറുടെ ശാസന. കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന പ്രമേയം സഭയില്‍ കീറിയെറിഞ്ഞതിനാണ് സ്പീക്കര്‍ ഓം ബിര്‍ള കോൺഗ്രസ് എംപിമാരായ ഇരുവരെയും ശാസിച്ചത്. ചൊവ്വാഴ്ച രാവിലെ ചേംബറിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സ്പീക്കറുടെ നടപടി.