Home » photogallery » kerala » LORRY DRIVERS WHO WERE TRANSPORTING LIQUOR TO THE STATE HAVE BEEN IN DISTRESS FOR TWO MONTHS TV SSS
LockDown| സംസ്ഥാനത്തേക്ക് മദ്യ ലോഡുമായെത്തിയ ലോറി ഡ്രൈവർമാർ രണ്ട് മാസമായി ദുരിതത്തിൽ
രണ്ട് മാസമായി ചെലവിന് പോലും പണം കണ്ടെത്താനാകാതെ അടിസ്ഥാന സൗകര്യമില്ലാതെയും ലോറികളിൽ തന്നെ ജീവിതം കഴിച്ച് കൂട്ടുകയാണ് ഡ്രൈവർമാർ (റിപ്പോർട്ട്: എസ്.എസ് ശരൺ)
മാർച്ചിലാണ് സംസ്ഥാനത്തെ വിവിധ ഗോഡൗണുകളിലേക്കുള്ള ലോഡുമായി ഗോവയിൽ നിന്നടക്കം 300 ഓളം ലോറികൾ എത്തിയത്.
2/ 5
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ലോറി ഡ്രൈവർമാർ ദുരിതത്തിലായി. ബെവ് കോ ഔട്ട് ലെറ്റുകൾ തുറക്കാതെ ഗോഡൗണിൽ ലോഡ് ഇറക്കാൻ സാധിക്കില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.
3/ 5
തിരുവനന്തപുരത്ത് ആദ്യം ആറ്റിങ്ങലിന് സമീപം ദേശീയ പാതയയോരത്ത് പിടിച്ചിട്ടിരുന്ന ലോറികളിലെ മദ്യ കുപ്പികൾ മോഷണം പോയതോടെ ലോറികൾ ബാലരാമപുരം, നെടുമങ്ങാട് ഗോഡൗണുകളിലേക്ക് മാറ്റി.
4/ 5
രണ്ട് മാസമായി ചെലവിന് പോലും പണം കണ്ടെത്താനാകാതെയും അടിസ്ഥാന സൗകര്യമില്ലാതെയും ലോറികളിൽ തന്നെ ജീവിതം കഴിച്ച് കൂട്ടുകയാണ് ഡ്രൈവർമാർ.
5/ 5
ദുരിത ജീവിതം പലപ്പോഴായി എക്സൈസിൻറെയും ബെവ്റേജസ് കോർപ്പറേഷൻറെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂല സമീപനമുണ്ടായിട്ടില്ലെന്ന് ലോറി ഡ്രൈവർമാർ പറയുന്നു.