അപകടങ്ങള്‍ തുടര്‍ക്കഥയായ മലപ്പുറം വളാഞ്ചേരിയിലെ വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞു മൂന്നു പേർ മരിച്ചു. വട്ടപ്പാറ വളവിൽ ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം.
2/ 11
കോഴിക്കോട് നിന്ന് സവാളയുമായി ചാലക്കുടിയിലേക്കു പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിൽവച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു
3/ 11
ലോറിയുടെ ക്യാബിനിൽ ഉണ്ടായിരുന്ന മൂന്നുപേരുമാണ് മരിച്ചത്.ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് വിവരം വളാഞ്ചേരി പോലീസിനെയും ഫയർ ഫോഴ്സിനെയും അറിയിച്ചത്.
4/ 11
ഉടൻ തന്നെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ലോറിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ സാധിച്ചില്ല.
5/ 11
ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് ക്യാബിൻ വെട്ടിപ്പൊളിച്ചു ഇവരെ പുറത്തെടുക്കാനായത്. മൂന്നു പേരെയും നടക്കാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
6/ 11
മരിച്ച മൂന്ന് പേരെയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.കെഎൽ 30 ഡി 0759 നമ്പറിലുള്ള ഹെവി ലോറിയാണ് അപകടത്തിൽപ്പെട്ടത്.
7/ 11
ലോറി അപകടത്തിൽപ്പെടാനുള്ള കാരണം പോലീസ് പരിശോധിച്ചു വരികയാണ്.
8/ 11
മരണപ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞശേഷം പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
9/ 11
കോഴിക്കോട് നിന്ന് സവാള കയറ്റി വന്ന ലോറി മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ മറിഞ്ഞ നിലയില്‍
10/ 11
കോഴിക്കോട് നിന്ന് സവാള കയറ്റി വന്ന ലോറി മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ മറിഞ്ഞ നിലയില്‍
11/ 11
കോഴിക്കോട് നിന്ന് സവാള കയറ്റി വന്ന ലോറി മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ മറിഞ്ഞ നിലയില്‍