അറബിക്കടലിൽ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു സംസ്ഥാനത്ത് കനത്ത മഴയും കടൽക്ഷോഭവും. കേരളത്തിലും ലക്ഷദ്വീപിലും അതിജാഗ്രതാ നിർദ്ദേശം. ലക്ഷദ്വീപിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണ്. കേരളത്തിലെ നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമായ എറണാകുളം എടവനക്കാട് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഫോർട്ട് കൊച്ചിയിൽ തിരയിടിച്ച് വാക് വേയും പത്തിലേറെ വള്ളങ്ങളും തകർന്നു.കൊടുങ്ങല്ലൂരും കടൽക്ഷോഭം രൂക്ഷമാണ്. അറബിക്കടലിൽ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുമ്പായി ശക്തി പ്രാപിക്കും. ഇതിനെ തുടർന്ന് സംസ്ഥാനത്തും ലക്ഷദ്വീപിലും അതീവ ജാഗ്രത നിർദ്ദേശം തുടരുകയാണ്.