കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ശരതും അജോയും.ഇന്ത്യയിൽ നിന്ന് പുറപ്പെട്ട 5 അംഗമെഡിക്കൽ സംഘത്തിൽ അംഗങ്ങളായിരുന്നു ഈ രണ്ട് മലയാളി നഴ്സുമാർ.
2/ 6
ചൈനയിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പുറപ്പെട്ട വിമാനത്തിൽ അഞ്ചംഗ മെഡിക്കൽ സംഘത്തോടൊപ്പം രണ്ട് മലയാളി നഴ്സുമാരും ഉണ്ട് എന്ന വാർത്ത ന്യൂസ് 18 പുറത്തുവിട്ടിരുന്നു എന്നാൽ സുരക്ഷാ പ്രശ്നങ്ങളെത്തുടർന്ന് ഇവരുടെ വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നില്ല.
3/ 6
ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ നഴ്സുമാരാണ് ശരത് പ്രമും അജോ ജോസും. ആദ്യമായല്ല ഇവർ ഇത്തരം സാഹസിക ദൗത്യങ്ങൾ ഏറ്റെടുക്കുനത്.
4/ 6
നിപ വൈറസ് ബാധ സമയത്തും പ്രളയകാലത്തും സേവനം നടത്തി. നേപ്പാളിലെയും ഇന്തൊനീഷ്യയിലെയും ഭൂകമ്പ രക്ഷാദൗത്യങ്ങളിലും ശ്രീലങ്കയിൽ ഭീകരാക്രമണങ്ങൾക്കു ശേഷമുള്ള രക്ഷാപ്രവർത്തനങ്ങിലും ഇവർ ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നു.
5/ 6
വൈക്കം ചെമ്പ് സ്വദേശിയായ ശരത് പ്രേമിന്റെ ഭാര്യ സിമി എയിംസ് ആശുപത്രിയിൽ നഴ്സാണ്.തൃശൂർ പറപ്പൂർ സ്വദേശിയായ അജോയുടെ അമ്മ ആനി എയിംസിൽ അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ടായിരുന്നു.
6/ 6
അജോക്കും ശരത്തിനും ഇനി രണ്ടാഴ്ചത്തേക്കു ജോലിക്കു പോകാനില്ല. മുൻകരുതലിന്റെ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ വീട്ടിൽ തന്നെ തുടരുകയാണ്..