ന്യൂഡല്‍ഹി: ഐ.എസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്ര സര്‍ക്കാര്‍.
2/ 4
തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, മെറിൻ, രഹൈല, ഷംസിയ, നഫീസ എന്നിവർ അഫ്ഗാനിസ്ഥാനിലെ ജയിലിലാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു.
3/ 4
ഐബിയും എൻഐഎയും ഇവരുടെ വിവരങ്ങൾ ശേഖരിച്ചു. ആകെ 10 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവരെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.
4/ 4
ഇവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യയിലെത്തിയാല്‍ ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് ഇവര്‍ വിചാരണ നേരിടേണ്ടിവരും. ഐഎസ് ആശയത്തിൽ തന്നെ ഇവർ ഉറച്ചുനിൽക്കുകയാണെന്നാണ് ഏജൻസികൾ പറയുന്നത്.