മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ബൈക്കിൽ വിലസി വന്ന നായയും ഉടമസ്ഥനും മുന്നിൽപ്പെട്ടത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.സാബു യാത്ര കാമറയിൽ പകർത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.