ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്നും നടുത്തളത്തിലേക്ക് ചാടിയ യുവാവ് മരിച്ചു
ഉടുമ്പഞ്ചോല സ്വദേശി രാജേഷാണ് മരിച്ചത്.
News18 Malayalam | December 5, 2019, 5:10 PM IST
1/ 4
കൊച്ചി: ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്നും നടുത്തളത്തിലേക്ക് ചാടിയ യുവാവ് മരിച്ചു. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷാണ് (46) ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷ് അഭിഭാഷകനെ കാണാനായി കോടതിയിലെത്തിയതാണെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
2/ 4
വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. രാജേഷിന്റെ പിതൃസഹോദരന് ഹൈക്കോടതിയിലെ അഭിഭാഷകനാണ്. പിതൃസഹോദരനെ കാണാൻ കഴിഞ്ഞ ദിവസം രാജേഷ് ഹൈക്കോടതിയിൽ എത്തിയിരുന്നെന്നും പറയപ്പെടുന്നു. അമ്മയോടൊപ്പം ഇളംകുളത്താണ് രാജേഷ് താമസിക്കുന്നത്.
3/ 4
മൃതദേഹത്തിൽ നിന്നും രാജേഷിന്റെ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ചിലര്‍ ഭീഷണിപ്പെടുത്തുന്നതായി ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അഭിഭാഷകനോട് പറഞ്ഞിരുന്നു. തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ഇയാള്‍ പരാതി പറഞ്ഞിരുന്നു.
4/ 4
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചിട്ടുണ്ട്.