അച്ഛന്റെ കയ്യിൽ ഇടം വലം രണ്ടു കുരുന്നുകൾ; മകനും മകളും. അന്നച്ഛനറിഞ്ഞിട്ടുണ്ടാവുമോ മകൾ ഭാവിയിൽ വലിയ താരമാവുമെന്ന്? മക്കൾ ഇരുവരും മലയാള സിനിമയിൽ തിളങ്ങുമെന്ന്?
2/ 6
മാധവൻ, ഗിരിജ ദമ്പതികൾ മക്കളുടെ കുട്ടിക്കാലത്ത് അവർക്കൊപ്പമുള്ള ചിത്രമാണിത്. ആ കുട്ടികൾ ആരെന്നല്ലേ?
3/ 6
ഇതാണവർ മുതിർന്നപ്പോഴുള്ള ചിത്രം. ചേട്ടൻ മധു വാര്യർ കണ്ടെടുത്ത കുട്ടിക്കാല ചിത്രം ഇൻസ്റ്റാഗ്രാമിൽ മഞ്ജു വാര്യർ ഷെയർ ചെയ്തതാണ് ആദ്യം കണ്ട ചിത്രം
4/ 6
ഇനി ചേട്ടനും അനിയത്തിയും മറ്റൊരു കൂട്ടുകെട്ടിൽ വെള്ളിത്തിരയിലെത്തും. 'ലളിതം സുന്ദരം' എന്ന മധുവിന്റെ ആദ്യ സംവിധാന സംരംഭത്തിൽ അനുജത്തി മഞ്ജുവാണ് നായിക. മഞ്ജു വാരിയർ പ്രൊഡക്ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് ചിത്രം നിർമ്മിക്കുന്നത്
5/ 6
സ്കൂൾകാലങ്ങളിലും കലോത്സവ വേദിയിലും യു.വി. മഞ്ജു എന്ന പേരിലാണ് മഞ്ജു വാര്യർ അറിയപ്പെട്ടിരുന്നത്. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ സ്കോളർഷിപ് നേടിയ വാർത്തയാണിത്
6/ 6
'കണ്ണെഴുതി പൊട്ടുംതൊട്ട്' സിനിമയിലൂടെ അഭിനയത്തിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ച മഞ്ജു 'ഹൗ ഓൾഡ് ആർ യു'വിലൂടെയാണ് അഭിനയജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ്' മഞ്ജുവിൻറെ ഇനി റിലീസ് ആവാൻ കാത്തിരിക്കുന്ന ചിത്രം