കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും സുപ്രധാന പദവിയിൽ; KCBC പ്രസിഡന്റായി തെരഞ്ഞെടുത്തു
കെസിബിസി യോഗം സമാപിച്ചു.....
News18 Malayalam | December 6, 2019, 5:41 PM IST
1/ 4
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ മാര്‍ ജോർജ് ആലഞ്ചേരിയെ കെസിബിസിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞ ശേഷം വീണ്ടും സുപ്രധാനമായ സ്ഥാനത്തേക്ക് മടങ്ങിയെത്തുകയാണ് മാർ ജോർജ് ആലഞ്ചേരി.
2/ 4
കൊച്ചിയില്‍ നടന്ന കെസിബിസി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഏകകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. കോഴിക്കോട് രൂപതാ മെത്രാന് വര്‍ഗീസ് ചക്കാലക്കലിനെ വൈസ് പ്രസിഡന്റായും ബത്തേരി രൂപതാ മെത്രാന് ജോസഫ് മാര്‍ തോമസിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
3/ 4
യാക്കോബായ -ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം പരിഹരിക്കാന്‍ ശ്രമം തുടരുമെന്ന് കെസിബിസി വീണ്ടും വ്യക്തമാക്കി. നിയമ നിര്‍മ്മാണസഭകളില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിലനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഭരണ രംഗത്ത് നിക്ഷിപ്ത താല്പര്യം വര്‍ദ്ധിക്കുന്നുവെന്നും ചില വകുപ്പുകളില്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തുന്നത് അപലപനീയമാണെന്നും കെസിബിസി വിലയിരുത്തി.
4/ 4
വിദ്യാഭ്യാസ രംഗം രാഷ്ട്രീയവത്ക്കരിക്കുന്നതില്‍ ആശങ്കയുണ്ടെന്നും പഠനാന്തരീക്ഷവും നിലവാരവും ഇത് തകര്‍ക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. ചര്‍ച്ച് ആക്ടിന്റെ പേരില്‍ നടത്തുന്നത് അനാവശ്യ പ്രചാരണമാണെന്നും കെസിബിസി യോഗം കുറ്റപ്പെടുത്തി.