പരീക്ഷാ കേന്ദ്രങ്ങളില്‍ മാസ്കുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല; മാസ്ക് നിര്‍മ്മാണം ഏറ്റെടുതത് വിദ്യാർഥി സംഘടനകൾ
എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകള്‍ ഈ മാസം 26 മുതൽ നടത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മാസ്ക്കുകളുടെ നിര്‍മ്മാണം SFI, KSU സംഘടനകൾ ഏറ്റെടുത്തത്.
|
1/ 8
എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകള്‍ ഈ മാസം 26 മുതൽ നടത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മാസ്ക്കുകളുടെ നിര്‍മ്മാണം വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുത്തത്.
2/ 8
എസ്.എഫ്.ഐ 12 ലക്ഷവും,കെ.എസ്.യു 10 ലക്ഷം മാസ്ക്കുകളും സംസ്ഥാനത്ത് ഉടനീളം വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം.
3/ 8
എസ്.എഫ്.ഐ; വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലാണ് മാസ്ക്കുകള്‍ നിര്‍മ്മാണം പൂർത്തിയാക്കിയത്.
4/ 8
ഒരോ സ്കൂളിലെയും പ്രധാനധ്യപകന് വഴി അതാത് സ്കൂളുകളിലേക്ക് ആവശ്യമായ മാസ്ക്കുകള്‍ വിതരണം ചെയ്യുന്നത്.
5/ 8
വിദ്യാർത്ഥികളിൽ നിന്നും അവേശകരമായ പ്രതീകരണമാണ് ലഭിക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് പറഞ്ഞു.
6/ 8
കെ.എസ്.യു വിവിധ ജില്ലകളില്‍ ഒരോ കേന്ദ്രങ്ങളിലെ നിര്‍മ്മാണ യൂണിറ്റുകൾ കേന്ദ്രീകരിച്ചത് മാസ്കുകൾ നിർമ്മിച്ചത്. ഇവിടെ നിന്നും മൊത്ത വിലയ്ക്ക് മാസ്ക്കുകള്‍ വാങ്ങിയാണ് സ്കൂളുകൾ വഴി വിതരണം ചെയ്യുന്നത്.
7/ 8
പരീക്ഷാ നടത്തിപ്പിനോട് എതിര്‍പ്പുണ്ടെങ്കിലും,വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രധാന പരിഗണനയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് വ്യക്തമാക്കി.
8/ 8
ഇരു സംഘടനകളുടെയും നേതൃത്വത്തിൽ പരീക്ഷാ കേന്ദ്രങ്ങളായ സ്കൂളുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനവും ഏറ്റെടുത്ത് നടത്തി കൊണ്ടിരിക്കുകയാണ്