ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വൈദ്യപരിശോധന നടത്തി പ്രതിരോധ മരുന്ന് നല്‍കിയശേഷം ആറു സംഘങ്ങളെ രോഗം സ്ഥിരീകരിച്ച ഫാമിലും രണ്ടു സംഘങ്ങളെ പുറത്തുമാണ് നിയോഗിച്ചത്. എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് ജോലിക്കിറങ്ങിയത്. ഇടയ്ക്ക് മഴപെയ്തെങ്കിലും നടപടികള്‍ക്ക് തടസമുണ്ടായില്ല. കൊന്ന താറാവുകളെ ചാക്കുകളിലാക്കി കെട്ടിയശേഷമാണ് കത്തിച്ചു നശിപ്പിച്ചത്
പള്ളിപ്പാട് രണ്ട് ടീം, കരുവാറ്റ മൂന്ന് ടീം, തകഴി രണ്ട് ടീം, നെടുമുടി രണ്ട് ടീം എന്നീ ടീം അംഗങ്ങള്‍ പി.പി.ഇ. കിറ്റ് ധരിച്ച് ഒരു വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്ര മാനദണ്ഡ പ്രകാരം കത്തിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വരുന്നു. കള്ളിംഗ് നടപടികള്‍ പുരോഗമിക്കവേ പള്ളിപ്പാട് ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം എ ശോഭ ഉള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു