കുളച്ചൽ എ എസ് പി വിശ്വശാസ്ത്രി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട് ഐ ടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കളക്ടർ അരവിന്ദ് എന്നിവരും ക്ഷേത്രത്തിലെത്തി. നില വിളക്കിൽ നിന്ന് തീ പടർന്നതായാണ് പ്രാഥമിക നിഗമനം.