Local Body Election 2020 | റബ്ബർ ടാപ്പിംഗും തെരഞ്ഞെടുപ്പ് പ്രചാരണവും ഒന്നിച്ച് കൊണ്ട് പോകുന്ന സ്ഥാനാർഥി; സുനിതയ്ക്ക് ഇത് ഉപജീവന മാർഗം
ടാപ്പിംഗ് തീർന്നാൽ പിന്നെ കുടുംബശ്രീയുടെ ഹോട്ടലിലെ ജോലിയുമുണ്ട്. തെരഞ്ഞെടുപ്പ് തിരക്കായതിനാൽ ഹോട്ടലിൽ കാര്യമായി ശ്രദ്ധിക്കാൻ പറ്റുന്നില്ല (റിപ്പോർട്ട്-ഉമേഷ് ബാലകൃഷ്ണൻ)
News18 Malayalam | November 21, 2020, 9:47 PM IST
1/ 5
തിരുവനന്തപുരം:ഉപജീവനത്തിനായി ബുദ്ധിമുട്ടുള്ള തൊഴിലുകൾ ആശ്രയിക്കുന്നവർ നമ്മുക്കിടയിലുണ്ട്. അത്തരക്കാരിൽ ഒരാളാണ് തിരുവനന്തപുരം ആനാട് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി എസ് സുനിത.
2/ 5
എന്നും രാവിലെ റബ്ബർടാപ്പിംഗും കഴിഞ്ഞാണ് സുനിത വോട്ട് പിടിക്കാനിറങ്ങുന്നത്. എല്ലാ സ്ഥാനാർത്ഥികളെയും പോലെ തിരക്കിലാണെങ്കിലും സ്ഥിരം ടാപ്പിംഗ് നടത്തുന്ന റബ്ബറുകൾ വെട്ടാതിരിക്കാൻ കഴിയില്ലെന്നാണ് സുനിത പറയുന്നത്.
3/ 5
പുലർച്ചെ മുതൽ ഉപജീവനത്തിനായ് സുനിതയുടെ ഒട്ടം തുടങ്ങും. 5 മണി മുതൽ റബ്ബർ ടാപ്പിംഗ്. രണ്ട് മണിക്കൂറിൽ ടാപ്പിംഗ് തീർക്കും. ഭർത്താവിനൊപ്പമാണ് ടാപ്പിംഗിനായ് പോകുന്നത്.മലയോര മേഖലയായതിനാൽ കാട്ടുപന്നിയെ അടക്കം പേടിച്ചാണ് റബ്ബർ ടാപ്പിംഗിന് പോകുന്നതും. പലപ്പോഴും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും സുനിത പറയുന്നു.
4/ 5
ചെറുപ്പം മുതൽ റബ്ബർ ടാപ്പിംഗാണ് സുനിതയുടെ തൊഴിൽ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയ്ക്ക് അപകടം പറ്റി കിടപ്പിലായി. നിത്യവൃത്തിക്ക് വകയില്ലാതായതോടൊണ് സുനിതയും അനുജത്തിയും ടാപ്പിംഗിന് ഇറങ്ങിയത്. വിവാഹ ശേഷവും ഭർത്താവിനെ സഹായിക്കാൻ തൊഴിൽ തുടരുകയായിരുന്നു.
5/ 5
ടാപ്പിംഗ് തീർന്നാൽ പിന്നെ കുടുംബശ്രീയുടെ ഹോട്ടലിലെ ജോലിയുമുണ്ട്. തെരഞ്ഞെടുപ്പ് തിരക്കായതിനാൽ ഹോട്ടലിൽ കാര്യമായി ശ്രദ്ധിക്കാൻ പറ്റുന്നില്ല. പക്ഷേ ടാപ്പിംഗ് നിർത്തിയിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ടാലും ടാപ്പിംഗ് നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സുനിത പറയുന്നു.