ലോക്ഡൗണിനിടെ ആൾക്കൂട്ടവുമായി മന്ത്രി; എ.കെ ബാലൻ അർജുനൻ മാസ്റ്ററുടെ വീട് സന്ദർശിച്ചത് വിവാദത്തിൽ
A K Balan in Lockdown | അർജുനൻ മാസ്റ്ററുടെ വയോധികയായ ഭാര്യയെ വീടിനുള്ളിൽ സന്ദർശിച്ചപ്പോഴും മന്ത്രിക്കൊപ്പം ആൾക്കൂട്ടമുണ്ടായിരുന്നു. റിപ്പോർട്ടും ചിത്രങ്ങളും എൻ ശ്രീനാഥ്
കൊച്ചി: അന്തരിച്ച എം.കെ.അർജുനൻ മാസ്റ്ററുടെ വസതിയിൽ മന്ത്രി എ.കെ.ബാലൻ നടത്തിയ സന്ദർശനം ലോക്ഡൗൺ നിയമങ്ങളുടെ വ്യക്തമായ ലംഘനമായി. പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് മാധ്യമ പ്രവർത്തകരടക്കം നാൽപ്പതോളം പേർക്കൊപ്പം മന്ത്രി അർജുനൻ മാസ്റ്ററുടെ വീട്ടിലെത്തിയത്.
2/ 7
ലോക്ഡൗൺ നിർദ്ദേശങ്ങൾ കർശനമാക്കാനുള്ള മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി കൊച്ചിയിലെത്തിയത്. സർക്കാറിന്റെ തന്നെ കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചാണ് മന്ത്രി സന്ദർശനത്തിനായി എത്തിയത്.
3/ 7
മന്ത്രിയുടെ ഓഫിസ് സ്റ്റാഫ്, സാംസ്ക്കാരിക വകുപ്പ് ഉദ്യോഗസ്ഥർ, എം.എൽ.എ, പ്രാദേശിക നേതാക്കൾ എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.
പിന്നീട് 15 മിനിട്ടോളം മാധ്യമ പ്രവർത്തകരുമായി സംസാരിച്ചു. അപ്പോഴും സാമൂഹിക അകലം പാലിക്കാതെ ഇവരെല്ലാം മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വലിയ ആൾക്കൂട്ടത്തെ മന്ത്രി തടഞ്ഞതുമില്ല. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും മൗനം പാലിച്ചു.
6/ 7
എം.കെ.അർജുനൻ മാസ്റ്റർ മരിച്ചപ്പോൾ ലോക് ഡൗൺ നിയമങ്ങൾ പാലിച്ചായിരുന്നു സംസ്ക്കാരം. ഉറ്റസുഹൃത്തുക്കൾക്കു പോലും ചടങ്ങിൽ പങ്കെടുക്കാനായില്ല.
7/ 7
എന്നാൽ രാജ്യത്ത് മുഴുവൻ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലൊരു സന്ദർശനം എന്നതാണ് ശ്രദ്ധേയം.