കോവിഡിലും ലോക്ക്ഡൗണിലും പെട്ട് ആരോഗ്യപ്രശനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി നിയുക്ത എം.എല്‍.എ പി.എ മുഹമ്മദ് റിയാസിന്റെ അപ്പോത്തിക്കിരി പദ്ധതി. മണ്ഡലത്തില്‍ ആശുപത്രിയിലെത്താന്‍ ബുദ്ധിമുട്ടുന്ന രോഗികളെ വീട്ടില്‍ച്ചെന്ന് പരിശോധിക്കുന്നതാണ് പദ്ധതി. കോവിഡ്, കോവിഡ് ഇതര രോഗികള്‍ക്ക് സേവനം ലഭിക്കും.