പൊതി തുറന്ന് നോക്കിയ ഉമ്മര്‍ കണ്ടത് ഒരു കത്തും അതില്‍ അയ്യായിരം രൂപയും. കത്തില്‍ പറയുന്നത് ഇങ്ങനെ: ' കാക്കാ ഞാനും കൂട്ടുകാരനും ചേര്‍ന്ന് നിങ്ങളുടെ കടയില്‍ നിന്ന് സാധനങ്ങള്‍ ബുദ്ധിമോശം കൊണ്ട് മോഷ്ടിച്ചു. നേരില്‍ കണ്ട് ക്ഷമ പറയണമെന്നുണ്ട്. പേടി ഉള്ളതിനാല്‍ ഈ രീതി സ്വീകരിക്കുന്നു. എന്ന് പ്രായം കൊണ്ട് നിങ്ങളുടെ അനുജന്'
അപ്പോഴാണ് അതിലുണ്ടായിരുന്ന 5000 രൂപ എന്തിനാണെന്ന് ഉമ്മറിന് ബോധ്യമായത്. കഴിഞ്ഞ മാര്‍ച്ചില്‍ ഉമ്മറിന്റെ കടയില്‍ മോഷണം നടന്നിരുന്നു. ഓടിളക്കി അകത്ത് കയറിയ കള്ളന് കടയില്‍ നിന്ന് ചോക്ലേറ്റുകളും, ശീതളപാനീയങ്ങളും, ഈന്തപ്പഴവുമൊക്കെ അപഹരിച്ചു. കള്ളന്മാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകല്‍ പൊലീസ് സ്റ്റേഷനില്‍ ഉമ്മര്‍ പരാതിയും നല്കി. എന്നാല്‍, കള്ളനെ കിട്ടിയില്ല. മാസങ്ങള്‍ക്ക് ശേഷമാണ് മോഷ്ടിച്ച സാധനത്തിന് തുല്യമായ പണവും മാപ്പപേക്ഷയും ഉമ്മറിനെ തേടിയെത്തിയത്.