കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങുന്ന സംഘടനകളുടെ നേതാക്കള്‍ തന്നെ ബിജെപിയുടെ ക്യാമ്പയിനിന്റെ ഭാഗമായി മാറിയത് വിവാദമായി. പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടിയുള്ള വീട് കയറിയുള്ള ജനസമ്പര്‍ക്ക പരിപായില്‍ പങ്കെടുത്തതിന് സമസ്ത ഇകെ വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നെല്ലാം പുറത്താക്കിയിരുന്നു. എന്നാല്‍ അദേഹം മാത്രമല്ല ബിജെപിയുടെ സമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിലായത്.