കാസർഗോഡ് മഞ്ചേശ്വരം വോർക്കാടിയിൽ പൊട്ടിവീണ് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. കോളിയൂർ ബോളന്തകോളിയിലെ ഓട്ടോ ഡ്രൈവർ വിശ്വനാഥയുടെ ഭാര്യ വിജയ മകൻ ആശ്രയ് എന്നിവരാണ് മരിച്ചത്. രാവിലെയാണ് സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആശ്രയ് വീടിന് പുറകിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ അബദ്ധത്തിൽ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ വിജയക്ക് കൂടി ഷോക്കേൽക്കുകയായിരുന്നു.ഇരുവരും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.