കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.ഐയെ പേരെടുത്ത് വിമർശിച്ചില്ലെന്ന് ആക്ഷേപം ശക്തമായിരിക്കെയാണ് കെപിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആദ്യം കിട്ടിയ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ ആദ്യം ജാഗ്രതയോട് കൂടി പ്രതികരിച്ചതെന്ന് മുല്ലപ്പള്ളി പറയുന്നു.
എസ്.ഡി.പി.ഐയുമായി ബന്ധമുള്ളത് സിപിഎമ്മിനും കോടിയേരി ബാലകൃഷ്ണനുമാണെന്നും പോസ്റ്റിൽ മുല്ലപ്പള്ളി കുറ്റപ്പെടുത്തുന്നു. അഭിമന്യുവിന്റെ പേരിൽ നടത്തിയ പിരിവിൽ കാട്ടിയ ശ്രദ്ധ കൊലയാളികളെ അറസ്റ്റു ചെയ്യാൻ സിപിഎം കാട്ടിയിരുന്നെങ്കിൽ ഇന്ന് ഈ കൊലപാതകത്തിനുളള ധൈര്യം എസ് ഡി പി ഐക്ക് ഉണ്ടാകുമായിരുന്നില്ലെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു.