തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുസ്ലിം ലീഗ്. പൗരത്വ നിയമ ഭോദഗതിക്കെതിരെ സി. പി.എമ്മുമായി യോജിച്ച പ്രക്ഷോഭം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയുടേത് ശരിയായ നിലപാടാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി.