കലോത്സവ വേദികൾക്ക് കേന്ദ്രസർക്കാർ വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് ; പ്രതിഷേധം മഹാരാജാസ് കോളജിൽ
കലയുടെ പ്രതിരോധം തീർത്ത് വിദ്യാർഥികൾ
(റിപ്പോർട്ട്- വി ജി വിനീത)
News18 Malayalam | December 14, 2019, 5:03 PM IST
1/ 6
കേന്ദ്രസർക്കാർ വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് കലോത്സവവേദികള്‍ക്ക് നല്കി മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍. കൊച്ചിന് ഷിപ്പ്യാര്ഡ് മുതല്‍ എയര്‍ ഇന്ത്യ വരെ ഇവിടെ കലോത്സവവേദികളായി.
2/ 6
കലയിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് മഹാരാജാസിന്റെ ചാവ് പാട്ട് എന്ന അര്‍ത്ഥത്തിലാണ് കലോത്സവത്തിന് തോറ്റക്കം പേരു നല്‍കിയതെന്നും വിദ്യാർഥികൾ പറയുന്നു.
3/ 6
മരിച്ചവരെ കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ ആണ് തോറ്റക്കം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന കലോത്സവം സമാപിച്ചു.
4/ 6
ജനാധിപത്യത്തിലെ മിണ്ടാപ്രാണികള്‍ ആയി ചത്തൊടുങ്ങാതിരിക്കാനുള്ള കലയുടെ പ്രതിരോധമാണ് തീർക്കുന്നത് എന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
5/ 6
വേദി ഒന്നിന് ബിപിസിഎല്‍ എന്നാണ് പേര് എങ്കില്‍ രണ്ടാം വേദി എയര്‍ ഇന്ത്യയും മൂന്നാം വേദി ഇന്ത്യന്‍ റെയില്‍വേയും ആണ്. നാലാം വേദിക്ക് കൊച്ചിന് ഷിപ്പ്യാര്ഡ് എന്നും അഞ്ചാം വേദിക്ക് ബിഎസ്എന്‍എല്‍ എന്നുമാണ് പേരു നല്‍കിയത്.
6/ 6
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ കലയിലൂടെ പ്രതിഷേധം അറിയിക്കുകയാണ് മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍.