Nepal Tragedy: പ്രവീണിനും കുടുംബത്തിനും അന്ത്യവിശ്രമം;കുഞ്ഞുങ്ങൾ ഒരു കുഴിമാടത്തിൽ
കാത്തുനിന്നവർക്കിടയിലൂടെ രോഹിണി ഭവന് മുന്നിലേക്ക് എട്ടു മണിയോടെ അഞ്ച് ആംബുലൻസുകൾ ഒന്നിനുപിറകെ ഒന്നായി എത്തി. അഞ്ചു മൃതദേഹങ്ങളും. വിനോദയാത്ര കഴിഞ്ഞ് ആഹ്ളാദത്തോടെ മടങ്ങിയെത്തുന്ന കൊച്ചുമക്കളെ വാരിയെടുക്കാൻ കൊതിച്ചിരുന്ന മുത്തശ്ശനും മുത്തശ്ശിക്കും മുന്നിലേക്ക് ചേതനയറ്റ ശരീരങ്ങൾ...
(റിപ്പോർട്ട് - വി ആർ കാർത്തിക്)
തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന് സമീപം രോഹിണി ഭവൻ. നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണിന്റെ വീട്. പുലർച്ചെ മുതൽ തന്നെ വീട്ടിലും പരിസരത്തും ഇടവഴികളിലുമെല്ലാം തിങ്ങി നിറഞ്ഞ ജനക്കൂട്ടം.
2/ 11
കാത്തുനിന്നവർക്കിടയിലൂടെ രോഹിണി ഭവന് മുന്നിലേക്ക് എട്ടു മണിയോടെ അഞ്ച് ആംബുലൻസുകൾ ഒന്നിനുപിറകെ ഒന്നായി എത്തി. അഞ്ചു മൃതദേഹങ്ങൾ വീട്ടിലെത്തി.
മുറ്റത്ത് പൊതു ദർശനത്തിനായി കിടത്തിയ മകന്റെയും മരുമകളുടെയും കുഞ്ഞുങ്ങളുടെയും മുഖം കണ്ടതോടെ പ്രവീണിന്റെ അച്ഛനും അമ്മയും നിർത്താതെ അലമുറയിട്ടു. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ കണ്ടു നിന്നവരും വിങ്ങി.
5/ 11
പ്രവീണിന്റെയും ശരണ്യയുടെയും സുഹൃത്തുക്കൾ നിറകണ്ണുകളോടെ എല്ലാത്തിനും സാക്ഷിയായി.
പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കുകണ്ടു. രണ്ട് മണിക്കൂർ നീണ്ട പൊതു ദർശനത്തിനായി ഒരു നാട് ഒന്നാകെ ഒഴുകിയെത്തി.അവരെല്ലാം പരസ്പരം പറഞ്ഞു. കണ്ണീരു കൊണ്ട് .
8/ 11
സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ രാജു അന്ത്യാഞ്ജലി അർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,കൊടിക്കുന്നിൽ സുരേഷ് എംപി ,എം എൽ എ മാരായ ഒ. രാജഗോപാൽ ,വി. എസ് ശിവകുമാർ , ബി. സത്യൻ ,വി എസ് ജയലാൽ തുടങ്ങി നിരവധി പ്രമുഖരെത്തി.
9/ 11
ഒന്നിച്ചു കളിച്ചു വളർന്ന സഹോദരങ്ങൾ പൊതുദർശനത്തിന് ശേഷം ഒരേ കുഴിമാടത്തിലേക്ക്.
10/ 11
അതിന് ഇരുവശത്തുമായി പ്രവീണിനും ശരണ്യക്കും ചിതയൊരുങ്ങി.
11/ 11
ശരണ്യയുടെ സഹോദരിയുടെ മകൻ മൂന്നുവയസ്സുകാരൻ ആരവ് ചിതയ്ക്ക് തീകൊളുത്തി.