ഇന്ന് രാവിലെ 9.45ന് തിരുവനന്തപുരത്തുനിന്ന് ലോകമാന്യ തിലകിലേക്ക് പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. പേട്ട റെയിൽവേ സ്റ്റേഷനിൽനിന്ന് മുമ്പോട്ട് എടുക്കവെയാണ് ബോഗികൾ വേർപെട്ടത്. എഞ്ചിൻ മുതൽ ബി6 വരെയുള്ള നാല് ബോഗികളുമായി എഞ്ചിൻ മുന്നോട്ടുപോയി. എന്നാൽ വേർപെട്ട ബോഗികൾ പതുക്കെ സഞ്ചരിച്ച് കൊച്ചുവേളിയിലെത്തി. ശേഷിച്ച ബോഗികൾ പേട്ട സ്റ്റേഷനിൽ കിടക്കുകയും ചെയ്തു.