തിരുവനന്തപുരം: മദ്യത്തിന്റെ കാര്യത്തിൽ കൊറോണയ്ക്കും സർക്കാരിന്റെ വീര്യം ചോർത്താനാകില്ല. മദ്യശാലകളൊന്നും അടച്ചിടേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. അതേസമയം മദ്യ വിൽപ്പനശാലകളിൽ കർശന സുരക്ഷാ മാനദണ്ഠങ്ങൾ പാലിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച സർക്കുലർ ബിവറേജസ് കോർപ്പറേഷൻ എം.ഡി. സ്പർജൻ കുമാർ പുറത്തിറക്കി