കരാർ ഏറ്റെടുത്ത കോൺക്രീറ്റ് മാലിന്യത്തിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഇരുമ്പ് കമ്പി ഉൾപ്പെടെ വേർതിരിയ്ക്കേണ്ടതുണ്ട്. ബ്ലാസ്റ്റിംഗ് കമ്പനിയായ എഡിഫെസ് വിജയ സ്റ്റീൽസിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സമയബന്ധിതമായി ഇത് പൂർത്തിയാകുമോയെന്ന ആശങ്കയും ഉണ്ട്. എന്നാൽ മാലിന്യ നീക്കം ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയാണ് ജില്ലാ ഭരണകൂടം മുന്നോട്ട് വെയ്ക്കുന്നത്