കോഴിക്കോട്: ഭീകരസംഘനടയായ ഐ.എസുമായി ബന്ധമുള്ള കൊടുവള്ളി സ്വദേശി ഷൈബു നിഹാറിനെ ദേശീയ അന്വേഷണ ഏജൻസി കരിപ്പൂർ വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്തു. ഖത്തറിൽനിന്ന് കരിപ്പൂരിലേക്ക് വന്നപ്പോഴായിരുന്നു കഴിഞ്ഞ ദിവസം ഷൈബു അറസ്റ്റിലായത്. ഇയാളെ എറണാകുളത്തെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി. ഏപ്രിൽ 22 വരെ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി
ബഹ്റിൻ കേന്ദ്രീകരിച്ച് ഐ.എസ് ക്ലാസുകൾ സംഘടിപ്പിച്ച 12 മലയാളികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിൽ എട്ടുപേരാണ് സിറിയയിലേക്ക് പോയത്. ബഹറിൻ ഗ്രൂപ്പ് അംഗങ്ങളായ മലയാളികൾക്കെതിരെ യുഎപിഎ പ്രകാരം വണ്ടൂർ പൊലീസ് കേസെടുക്കുകയും, പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുകയുമായിരുന്നു. 2018 ജൂൺ നാലിനാണ് എൻഐഎ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുന്നത്. ഷൈബു നിഹാർ ഉൾപ്പടെ എട്ടുപേർക്കെതിരെയാണ് എൻഐഎ കേസെടുത്തത്.