ആല്‍ക്കഹോളിന്റെ സാനിധ്യമില്ലാത്ത വൈന്‍ നിര്‍മാണം സംബന്ധിച്ച പ്രത്യേക പരിശോധനകള്‍ എക്സൈസ് വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ആല്‍ക്കഹോള്‍ ഇല്ലാത്ത വൈന്‍ എന്ന വ്യാജേന ആല്‍ക്കഹോള്‍ കലര്‍ന്ന വൈന്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു തടയാനാണ് നിരീക്ഷണം വേണമെന്നു തീരുമാനിച്ചതും അതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയതും.
ഇത്തരത്തിലുള്ള വ്യാജ വൈന്‍ നിര്‍മാണവും ഉപയോഗവും അപകടമുണ്ടാക്കുമെന്നും എക്സൈസ് വകുപ്പ് മുന്നറിയിപ്പു നല്കുന്നു. വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നതിന് നിയന്ത്രണമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതോടെ സര്‍ക്കാരിനും എക്സൈസ് വകുപ്പിനുമെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു ഈ സാഹചര്യത്തിലാണ് എക്സൈസ് വകുപ്പിന്റെ പുതിയ വീശദീകരണം. വീടുകളിലെ വൈന്‍ നിര്‍മാണത്തിന് വിലക്കില്ലെന്നും ആശങ്ക വേണ്ടെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും പറഞ്ഞു.