കോഴിക്കോട്: ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ജുലൈ 31ന് തീരുമാനിച്ചിരിക്കെ ആചാരങ്ങള്‍ സുരക്ഷാ നിര്‍ദേശത്തോടെ മാത്രമേ നടത്താവൂവെന്ന നിര്‍ദേശവുമായി മതസംഘടനകള്‍.
2/ 9
പള്ളികളിലെ പെരുന്നാള്‍ നിസ്കാരങ്ങള്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ നടത്താവൂവെന്ന് സുന്നി, മുജാഹിദ് സംഘടനാ നേതാക്കള്‍ നിര്‍ദേശിച്ചു. നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും അടഞ്ഞുകിടക്കുന്ന പള്ളികള്‍ തുറക്കില്ല. ഈദ് ഗാഹുകളും ഉണ്ടാവില്ല.
3/ 9
ബലിപെരുന്നാളിന്റെ മറ്റൊരു പ്രധാന ചടങ്ങാണ് മൃഗങ്ങളെ ബലിയറുത്ത് മാംസം വിതരണം ചെയ്യല്‍. സാമൂഹിക അകലം പാലിക്കുമെന്ന് ഉറപ്പുള്ളയിടങ്ങളില്‍ മാത്രം ബലിയറക്കുല് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
4/ 9
ജാഗ്രത ഒരു ശതമാനം പോലും കുറയ്ക്കാതെ പെരുന്നാള്‍ നിസ്കാരവും ബലിയറുക്കലും നടത്തണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ അറയിച്ചു.'ബലിപെരുന്നാളും ഉളുഹിയ്യത്തും വിശ്വാസിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. അതീവ ജാഗ്രതയോടെയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ചുമാണ് അത് നടത്തേണ്ടത്.
5/ 9
ആരോഗ്യ സുരക്ഷക്ക് മികച്ച പരിഗണന നല്‍കണം. പെരുന്നാള്‍ നിസ്കാരത്തിന് കുട്ടികളും പ്രായംകൂടിയവരും പള്ളിയിലേക്ക് പോകരുത്. അവര്‍ വീടുകളില്‍ വെച്ച് നിസ്കരിക്കുക. ഉളുഹിയ്യത് നടക്കുന്ന സ്ഥലങ്ങളിലും ഇറച്ചി വിതരണത്തിലും ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം.
6/ 9
കോവിഡ് രോഗികള്‍ ഇനിയും വര്‍ദ്ധിച്ചാല്‍ വല്ലാതെ പ്രയാസപ്പെടുമെന്ന സര്‍ക്കാറിന്റെ മുന്നറിയിപ്പ് മുഖവിലക്കെടുക്കണം. സാമൂഹ്യവ്യാപനം ഉണ്ടാകാതിരിക്കാന്‍ അധികൃതരോടൊപ്പം ജനങ്ങളും പൂര്‍ണമായി സഹകരിച്ചേ മതിയാവൂ. രാഷ്ട്രീയ സംവാദങ്ങള്ളും സമരങ്ങളും ജനാധിപത്യത്തിന്റെ മാര്‍ഗ്ഗം തന്നെയാണ്. (Image: AP)
7/ 9
പക്ഷെ കോവിഡിന് എതിരെയുള്ള പ്രവര്‍ത്തനങ്ങളെ അത് ഒരിക്കലും ബാധിക്കരുത്- കാന്തപുരം വ്യക്തമാക്കി. ഹജ്ജ് തീര്‍ത്ഥാടനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. അറഫാ ദിന നോമ്പ് ജുലൈ മുപ്പതിന് വ്യാഴാഴ്ചയായിരിക്കും.
8/ 9
സൗദി അറേബ്യയിലും ഈ മാസം 31നാണ് ബലി പെരുന്നാള്‍. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 30നായിരിക്കും. കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ വളരെ കുറഞ്ഞ ആഭ്യന്തര തീര്‍ഥാടകരെ മാത്രമേ സൗദി ഹജ്ജിന് അനുവദിച്ചിട്ടുള്ളൂ.
9/ 9
ഏഴ് ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തിയാക്കിയാണ് ഹാജിമാര്‍ കര്‍മങ്ങള്‍ക്ക് എത്തുക. ഹാജിമാര്‍ക്കൊപ്പം മെഡിക്കല്‍ സംഘം മുഴുവന്‍ സമയവുമുണ്ടാകും. സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.